ദിവസവും മൂന്നു മുട്ട കഴിച്ചോളൂ; എട്ടു ഗുണങ്ങള്‍...

Blog Image

കൊളസ്‌ട്രോള്‍ ആണ് എല്ലാവരുടെയും പ്രധാന പ്രശ്‌നം. കൊളസ്‌ട്രോളിനെ പേടിച്ച്‌ മുട്ട കഴിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ അറിഞ്ഞോളൂ.

ദിവസവും ഒന്നല്ല മൂന്നു മുട്ട കഴിക്കുന്നത് നല്ലതാണ്. കാഴ്ചശക്തി മുതല്‍ നല്ല ആരോഗ്യമുള്ള ശരീരം വരെ., ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ വരെ ദിവസം മൂന്നു മുട്ട കഴിക്കുന്നത് അത്യുത്തമമത്രേ. ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടിനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. ദിവസവും മൂന്നു മുട്ട മുഴുവൻ കഴിക്കണം എന്നാണത്രേ ശാസ്ത്രം. മുട്ടയുടെ മഞ്ഞയില്‍ 90 ശതമാനം കാല്‍സ്യവും അയണുമാണ്. വെള്ളയില്‍ പകുതിയോളം പ്രോട്ടിനും.

പക്ഷേ, ഇങ്ങനെ ദിവസവും മൂന്നു മുട്ട കഴിച്ചാല്‍ എന്തു സംഭവിക്കുമെന്ന ആശങ്ക മൂലം പലരും മുട്ടയെ നിത്യജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. കൊളസ്‌ട്രോള്‍ വര്‍ധിച്ച്‌ ആരോഗ്യം നഷ്ടപ്പെടാൻ ഇത് ഒരു കാരണമായേക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. പക്ഷേ ഒന്നുമുണ്ടാവില്ല. അറിഞ്ഞോളൂ മുട്ടയുടെ എട്ടു ഗുണങ്ങള്‍.

1. കൊളസ്‌ട്രോള്‍ ആണ് എല്ലാവരുടെയും പ്രശ്‌നം. എന്നാല്‍ അങ്ങനൊരു പേടി വേണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കാരണം എന്താണെന്നല്ലേ. മുട്ടയില്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തതു കൊണ്ടല്ല അത്. മറിച്ച്‌, കൊളസ്‌ട്രോളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്ബോള്‍ കരള്‍ പ്രവര്‍ത്തിച്ച്‌ അമിതമായ കൊളസ്‌ട്രോളിനെ അഡ്ജസ്റ്റ് ചെയ്യും.

2. വിളര്‍ച്ച ഒഴിവാക്കാം. പോഷകഗുണമുള്ള ആഹാരത്തിന്റെ അപര്യാപ്തതയാണ് ആളുകളില്‍ പ്രത്യേകിച്ച്‌ കുട്ടികളില്‍ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. ദിവസവും മൂന്നു മുട്ട കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ശതമാനവും പരിഹാരം കാണും.

3. ശരീരത്തിന് ഊര്‍ജദായകമാണ് മുട്ട. എല്ലാ ദിവസവും പ്രാതലിന്റെ കൂടെയോ അല്ലെങ്കില്‍ പ്രാതല്‍ തന്നെയും മുട്ടയാക്കുന്നത് നല്ലതാണ്. പ്രാതലായി മുട്ട ഉപയോഗിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കാൻ സഹായിക്കും.

4. ഭാരം കുറയ്ക്കും. ശരീരഭാരം കുറയ്ക്കാൻ മുട്ട ഉപകാരപ്പെടും. പ്രാതലിന് മുട്ട കഴിക്കുന്നതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

5. തലച്ചോര്‍: തലച്ചോറിന്റെ ആരോഗ്യം കാക്കാൻ മുട്ട ശീലമാക്കുന്നതു നല്ലതാണ്.

6. ആരോഗ്യമുള്ള കുഞ്ഞ്: ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാനാണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

7. കാഴ്ച വര്‍ധിപ്പിക്കും: ദിവസവും മൂന്ന് മുട്ട കഴിക്കുന്നതു കാഴ്ച കൂടാൻ സഹായിക്കുന്നു. തിമിര സാധ്യത 20 ശതമാനം കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കും.

8. ദിവസവും മുട്ട കഴിക്കുന്നത് മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Share on: