Drug induced diabetes mellitus

Blog Image

ചില മരുന്നുകളുടെ നേരിട്ടുള്ള ഫലമായോ പ്രത്യേക രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിനാലോ ഉണ്ടാവുന്ന പ്രമേഹത്തെയാണ്  ഡ്രഗ്-ഇൻഡ്യൂസ്ഡ് ഡയബറ്റിസ് മെലിറ്റസ് (ഡിഐഡിഎം) എന്നറിയപ്പെടുന്നത്. 
മരുന്നുകളുടെയും രാസവസ്തുക്കളുടെയും ഉപയോഗത്താൽ ശരീരത്തിന്റെ ഇൻസുലിൻ ഉൽപാദനത്തിന്റെയും ഉപയോഗത്തിന്റെയും സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

  1. ത്വക്ക്‌രോഗം, തൈറോയ്ഡ്,  ആസ്ത്മ, ആമവാതം പോലുള്ള രോഗങ്ങൾക്ക് ദീർഘകാലമായി മരുന്നെടുക്കുന്നവരിൽ പ്രമേഹം വരാനുള്ള സാധ്യതയേറെയാണ്. 
  2. ഉയർന്ന രക്തസമ്മർദ്ദത്തിന്  ഉപയോഗിക്കുന്ന മരുന്നുകൾ പ്രമേഹ സാധ്യത വർദ്ധിപ്പിക്കും.
  3. HIV നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  4. ചില കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ പ്രമേഹത്തിലേക്ക് നയിക്കുന്നു. 
  5. ചില ബീറ്റാ-ബ്ലോക്കറുകൾ (ഹൃദയ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ )ഇൻസുലിൻ സംവേദനക്ഷമതയെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും തടസ്സപ്പെടുത്തിയേക്കാം.
  6. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ പ്രമേഹം വരാനുള്ള സാധ്യത ചെറുതായി വർദ്ധിപ്പിക്കുന്നു .
Share on: